കാ​ര​ശേ​രി​യി​ൽ ഫി​നോ ബാ​ങ്കിം​ഗ് ആ​രം​ഭി​ച്ചു
Monday, August 3, 2020 10:53 PM IST
മു​ക്കം: കോ​വി​ഡ് കാ​ല​ത്തെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ബാ​ങ്കു​ക​ളി​ലെ​യും അ​ക്ഷ​യ സെ​ന്‍റ​റി​ലെ​യും മ​റ്റു ഇ-​സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന ഫി​നോ എ​ടി​എ​മ്മി​ന് കാ​ര​ശേ​രി​യി​ൽ തു​ട​ക്ക​മാ​യി. ബി​പി​സി​എ​ൽ പ​മ്പു​ക​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന സം​വി​ധാ​നം നോ​ർ​ത്ത് കാ​ര​ശേ​രി കെ​സി​കെ പ​മ്പി​ൽ ടെ​റി​ട്ട​റി മാ​നേ​ജ​ർ മ​നോ​ജ് ക​ണ്ണാ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​കെ പ​മ്പ് ഉ​ട​മ ലി​നീ​ഷ് കു​ഞ്ഞാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യൂ ​ഇ​ല്ലാ​ത്ത എ​ടി​എം സൗ​ക​ര്യം, ലോ​ൺ റീ​പേ​യ്‌​മെ​ന്‍റ്, ക​റ​ന്‍റ്, വാ​ട്ട​ർ, ടെ​ലി​ഫോ​ൺ, മൊ​ബൈ​ൽ ബി​ല്ലു​ക​ൾ അ​ട​ക്കാ​നും മ​ണി ട്രാ​ൻ​സ്ഫ​ർ, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​ർ​വീ​സു​ക​ളും ഫി​നോ ബാ​ങ്കി​ങ് സ​ർ​വ്വീ​സി​ൽ ല​ഭ്യ​മാ​ണ്.
ച​ട​ങ്ങി​ൽ സി​നി​യ​ർ മാ​നേ​ജ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
സെ​യി​ൽ​സ് ഓ​ഫീ​സ​ർ വി​ജ​യ് സി​ദ്ധി ആ​ദ്യ കാ​ർ​ഡു വി​ത​ര​ണം നി​ർ​വഹി​ച്ചു. ജു​നൈ​ദ് കെ ​റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.