കോഴിക്കോട്ട് 50 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ
Sunday, August 2, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 50 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 93 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടി.
വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 10 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​സ​മ്പ​ര്‍​ക്കം വ​ഴി 35 പോ​സി​റ്റീ​വ് കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു​പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ 714 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​തി​ല്‍ 130 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 80 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 107 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്എ​ല്‍​ടി​യി​ലും 106 പേ​ര്‍ ഫ​റോ​ക്ക് എ​ഫ്എ​ല്‍​ടി​സി​യി​ലും 201 പേ​ര്‍ എ​ന്‍​ഐ‌​ടി മെ​ഗാ എ​ഫ്എ​ല്‍​ടി​യി​ലും 53 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ല്‍​ടി​യി​ലും 27 പേ​ര്‍ മ​ണി​യൂ​ര്‍ എ​ഫ്എ​ല്‍​ടി​യി​ലും നാ​ല് പേ​ര്‍ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഒ​രാ​ള്‍ മ​ല​പ്പു​റ​ത്തും, മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും, ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ഒ​രാ​ള്‍ പാ​ല​ക്കാ​ടും ചി​കി​ത്സ​യി​ലാ​ണ്.
പു​തു​താ​യി വ​ന്ന 527 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 11,880 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 78962 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 123 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 789 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.