ജി​ല്ല​യി​ൽ 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു
Sunday, August 2, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 12 പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തു​ന്നു. ഇ​ന്ന് രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യാ​പ്പ, ന​ടു​വ​ണ്ണൂ​ർ, കൂ​ട​ര​ഞ്ഞി, കാ​ര​ശേ​രി, ചോ​റോ​ട്, കാ​യ​ണ്ണ, പെ​രു​വ​ണ്ണാ​മൂ​ഴി, ച​ങ്ങ​രോ​ത്ത്, കൊ​ള​ത്തൂ​ർ, അ​ത്തോ​ളി, അ​ഴി​യൂ​ർ, ആ​യ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​ത്. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന ന​ടു​വ​ണ്ണൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 57,50,392 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് ന​ട​ന്ന​ത്. ഇ​രു​നൂ​റോ​ളം രോ​ഗി​ക​ൾ ദി​വ​സേ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ 20 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​നു പു​റ​മേ ഉ​ച്ച​ക്ക് ശേ​ഷം ഒ​പി സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ചി​ട്ടു​ണ്ട്. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ യു​ടെ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ 8,43,320 രൂ​പ​യും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ മു​ഖാ​ന്ത​രം ല​ഭി​ച്ച 21,75,000 രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 2,32,000 രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ത്തോ​ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ നി​ന്നും 19, 83,971 രൂ​പ​യും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 5 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ഓ​ഫീ​സ് സം​വി​ധാ​നം, പ​രി​ശോ​ധ​ന മു​റി​ക​ൾ, ല​ബോ​റ​ട്ട​റി സം​വി​ധാ​നം, ടി​വി, കു​ടി​വെ​ള്ളം, പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം സം​വി​ധാ​നം, കു​ത്തി​വെ​പ്പ് മു​റി തു​ട​ങ്ങി ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.
പു​തി​യാ​പ്പ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 38 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ഇ​തു വ​രെ ന​ട​ത്തി​യ​ത്. ഭൗ​തി​ക സാ​ഹ​ച​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യു​ടെ മു​ന്‍​വ​ശം വി​പു​ലീ​ക​രി​ക്കു​ക​യും അ​വി​ടെ ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍, പ്രീ ​ചെ​ക്ക​പ്പ് ഏ​രി​യ, കാ​ത്തി​രി​പ്പ് സ്ഥ​ലം എ​ന്നി​വ നി​ര്‍​മ്മി​ച്ചു. ക​ണ്‍​സ​ല്‍​ട്ടേ​ഷ​ന്‍ മു​റി​ക​ള്‍, ഓ​ഫീ​സ്, നി​രീ​ക്ഷ​ണ മു​റി, ഫാ​ര്‍​മ​സി, ടോ​യ്‌​ല​റ്റ് എ​ന്നി​വ ന​വീ​ക​രി​ച്ചു. ശ്വാ​സ്, ആ​ശ്വാ​സ്, വ​യോ​ജ​ന ക്ലി​നി​ക്കു​ക​ളും ആ​രം​ഭി​ച്ചു.
2017ലാ​ണ് ആ​യ​ഞ്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ഏ​ഴ് ല​ക്ഷം രൂ​പ​യും എ​ൻ എ​ച്ച് എ​സ് മു​ഖേ​ന 13 ല​ക്ഷം രൂ​പ​യും ന​ൽ​കി ആ​ശു​പ​ത്രി​യു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തി. അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും മാ​തൃ ശി​ശു വി​ഭാ​ഗം, ഓ​ഫീ​സ് മു​റി, നി​രീ​ക്ഷ​ണ മു​റി, ടോ​യ്‌ല​റ്റ് എ​ന്നി​വ ന​വീ​ക​രി​ച്ചു. മു​പ്പ​ത്തി​ഏ​ഴാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ആ​ശ്ര​യ​മാ​ണ് ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. പു​തു​താ​യി കെ​ട്ടി​ടം നി​ർ​മ്മി​ക്കാ​ൻ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.
ക​ടി​യ​ങ്ങാ​ട് പ്ര​ദേ​ശ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം പ​തി​ന​യ്യാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് കാ​യ​ണ്ണ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​ത്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഇ​ന്ന് 1,40,000 രൂ​പ​യും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യ 6,63,520 രൂ​പ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്രോ​ജ​ക്ട് വി​ഹി​ത​മാ​യ 69,500 ഉ​പ​യോ​ഗി​ച്ച് ഈ ​സ്ഥാ​പ​ന​ത്തി​ൽ മൂ​ന്ന് ബാ​ത്ത്റൂ​മു​ക​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 4,50,000 രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന് പ​ണി പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ജ​ല​സേ​ച​ന​വ​കു​പ്പ് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി ആ​രോ​ഗ്യ കേ​ന്ദ്രം നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​നു​വ​ദി​ച്ച 17 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 104 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും 961 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന​തി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നി​ർ​ണ്ണാ​യ​ക പ​ങ്കു​ണ്ട്. പ്ര​തി​മാ​സം 3000-ത്തോ​ളം പേ​ര്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന കൂ​ട​ര​ഞ്ഞി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന വി​ഹി​ത​മാ​യി 84.54 ല​ക്ഷ​വും എ​ന്‍​എ​ച്ച്എം വി​ഹി​ത​മാ​യി 14.41ല​ക്ഷ​വും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ ര​ണ്ട് ല​ക്ഷ​വും ചെ​ല​വ​ഴി​ച്ചു.
ആ​ശു​പ​ത്രി കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്കു​ക​യും ആ​ധു​നി​ക​മാ​യ കെ​ട്ടി​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു.
അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന അ​ഴി​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. 27 ല​ക്ഷം രൂ​പ​യാ​ണ് ആ​ശു​പ​ത്രി​യെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന ചോ​റോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മൂ​ന്ന് വ​ർ​ഷ​മാ​യി വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് .
ക്ലി​നി​ക്കു​ക​ൾ, വ​യോ​ജ​ന ക്ലി​നി​ക്കു​ക​ൾ ,ല​ബോ​റ​ട്ട​റി സൗ​ക​ര്യം എ​ന്നി​വ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​കും. 48,50,000 രൂ​പ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. കൊ​ള​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 95 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
32,000 പേ​രു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​ണ് കാ​ര​ശേ​രി പി​എ​ച്ച്സി കീ​ഴി​ൽ മെ​യി​ൻ സെ​ന്‍റ​റി​ന് പു​റ​മേ നാ​ല് കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന കാ​ര​ശ്ശേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത്.
ആ​ഴ്ച​യി​ല്‍ ആ​റ് ദി​വ​സ​വും രാ​വി​ലെ മു​ത​ല്‍ വൈ​കി​ട്ട് വ​രെ ഡോ​ക്ട​റു​ടെ​യും പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​ന്‍റെ​യും സേ​വ​ന​വും ഈ ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.