പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം ന​ട​ത്തി
Sunday, August 2, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: സൗ​ഹൃ​ദ ദി​ന​ത്തി​ല്‍ വി​ദ്യാ​ല​യ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വച്ച് ഓ​ണ്‍​ലൈ​ന്‍ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി സം​ഗ​മം. മെ​ഡി. കോ​ള​ജ് സാ​വി​യോ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ 2006-08 ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ​വ​രാ​ണ് പ​ഠ​ന​കാ​ല​യ​ള​വി​ല്‍ വി​ട​പ​റ​ഞ്ഞ സു​ഹൃ​ത്ത് ജി​തി​ലി​ന്‍റെ ഓ​ര്‍​മ​ക​ളു​മാ​യി വീ​ണ്ടും സം​ഗ​മി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി പ​തി​നൊ​ന്ന് വ​ര്‍​ഷ​വും വി​ദ്യാ​ല​യ​അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ ഒ​ത്തു​ചേ​ര​ല്‍ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​വ​ണ സൂം ​വീ​ഡി​യോ ആ​പ്പു​വ​ഴി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 30ഓ​ളം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​റ​മെ അ​ധ്യാ​പ​ക​രും ജി​തി​ലി​ന്‍റെ കു​ടും​ബ​വും പ​ങ്കെ​ടു​ത്തു.