ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വയ്ക്ക​ണ​മെ​ന്ന് കി​സാ​ൻ​സ​ഭ
Sunday, August 2, 2020 11:31 PM IST
കൂ​രാ​ച്ചു​ണ്ട്: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​കൊ​ണ്ട് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മ​ിറ്റി ഓ​ൺ​ലൈ​ൻ യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ്ണ​യം, പാ​ർ​ട്ടി മു​ന്ന​ണി യോ​ഗ​ങ്ങ​ൾ, നോ​മി​നേ​ഷ​ൻ, പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൊ​തു​യോ​ഗ​ങ്ങ​ൾ, ഭ​വ​ന സ​ന്ദ​ർ​ശ​നം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം സാ​ധാ​ര​ണ ജ​ന​ങ്ങ​ള​ട​ങ്ങി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്വ​ഭാ​വി​ക​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണം. സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം​വി​ളി​ച്ച് അ​ഭി​പ്രാ​യ ഐ​ക്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. അ​ബൂ​ബ​ക്ക​ർ, കെ.​ടി. പ്ര​സാ​ദ്, ജോ​ർ​ജ് ക​രു​മ​ത്തി​ൽ, അ​ബ്ദു​ൾ അ​സീ​സ്, കെ.​ആ​ർ. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.