കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഫാ​നു​ക​ള്‍ ന​ല്‍​കി
Sunday, August 2, 2020 11:31 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​ത​പ്പൊ​യി​ല്‍ ലി​സാ കോ​ള​ജി​ല്‍ തു​ട​ങ്ങു​ന്ന കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് ഒ​യി​സ്‌​ക പു​തു​പ്പാ​ടി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ലു ഫാ​നു​ക​ള്‍ വാ​ങ്ങി ന​ല്‍​കി.
ഒ​യി​സ്‌​ക പു​തു​പ്പാ​ടി ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. ഷാ​ജി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​ഗേ​ഷി​ന് ഫാ​നു​ക​ള്‍ കൈ​മാ​റി. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ഇ. ജ​ലീ​ല്‍ പ​ങ്കെ​ടു​ത്തു.

ധ​ർ​ണ ന​ട​ത്തി

കു​റ്റ്യാ​ടി: കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഭ​വ​ന ധ​ർ​ണ ന​ട​ത്തി. ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വച്ച് ​കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഭ​വ​ന ധ​ർ​ണ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് കെ​ടി​എ​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​നാ​ഭ​ൻ ചേ​രാ​പു​രം ആ​വ​ശ്യ​പ്പെ​ട്ടു. ഐ​എ​ൻ​ടി​യു​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ്, ഡി​സി​സി സെ​ക്ര​ട്ട​റി മo​ത്തി​ൽ ശ്രീ​ധ​ര​ൻ, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, സു​രേ​ഷ് ബാ​ബു കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ ഓ​ൺ ലൈ​നി​ലൂ​ടെ ഭ​വ​ന ധ​ർ​ണ​യ്ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.​ക.​പി. ശ​ങ്ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ പ​ന്നൂ​ർ, അ​നി​ൽ ഉ​ണ്ണി​കു​ളം, എ​ൻ.​ടി.​കെ സ​ജീ​വ​ൻ, ര​തീ​ഷ് ഊ​ര​ത്ത് തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യ്ക്ക് ജി​ല്ല​യി​ൽ നേ​തൃ​ത്വം ന​ൽ​കി.