ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ്പന ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി
Sunday, August 2, 2020 11:31 PM IST
മു​ക്കം: ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണി​ൽ സി​ഗ​ര​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ്പന ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ക്കം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ അ​ഞ്ചാ​യി വ​ർ​ധി​ക്കു​ക​യും ഉ​റ​വി​ട​ങ്ങ​ൾ വ്യ​ക്ത​മാ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.
ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​വൂ എ​ന്നി​രി​ക്കെ പ​ല​ച​ര​ക്ക് ക​ട​ക​ളി​ലും പ​ച്ച​ക്ക​റി ക​ട​ക​ളി​ലും സി​ഗ​ര​റ്റും ല​ഹ​രി വ​സ്തു​ക്ക​ളും വി​ൽ​ക്കു​ക​യും പു​ക​വ​ലി​ക്കു​ന്ന​തി​നാ​യി ആ​ളു​ക​ൾ ക​ട​ക​ളു​ടെ അ​ടു​ത്ത് കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വാ​ർ​ഡ് ആ​ർ​ആ​ർ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത് സാ​മൂ​ഹ്യ വ്യാ​പ​ന​ത്തി​ന് വ​രെ ഇ​ട​യാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി.
ഇ​ത്ത​രം ക​ട​ക​ൾ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു പൂ​ട്ടു​ക​യും മു​നി​സി​പ്പ​ൽ നി​യ​മ​പ്ര​കാ​രം പി​ഴ ഈ​ടാ​ക്കു​യും ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് അ​റി​യി​ച്ചു.