30 ടിവിയും 30​ഡി​ഷും കൈ​മാ​റി
Sunday, August 2, 2020 11:31 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​
നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച എ​ഡ്യു ഹെ​ല്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യു​ണി​റ്റ്
30 ടി​വി​യും 30ഡി​ഷും സ​മാ​ഹ​രി​ച്ചു ന​ൽ​കി​.
ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച​ത്. പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ​മാ​ഹ​രി​ച്ച ടി​വി​യും ഡി​ഷും വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഹൈ​സ്കൂ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടാ​തെ സ​മീ​പ സ്കൂ​ളു​ക​ളാ​യ വെ​ള്ളി​യൂ​ർ എ​യു​പി, ചെ​റു​വാ​ളൂ​ർ ജി​എ​ൽ​പി, നൊ​ച്ചാ​ട് എ​എം​എ​ൽ​പി, കാ​വു​ന്ത​റ എ​യു​പി, കാ​ര​യാ​ട് ഈ​സ്റ്റ്‌ എ​എ​ൽ​പി, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വെ​ങ്ങ​പ്പ​റ്റ ഹൈ​സ്കൂ​ൾ, ന​ര​യം​കു​ളം എ​യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന​മാ​യും വി​ത​ര​ണം ചെ​യ്ത​ത്. ടി​വി​യും ഡി​ഷും നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി. ​അ​ബ്ദു​റ​ഹ്മാ​ന് കൈ​മാ​റി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​കെ. ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ. മു​ഹ​മ്മ​ദ്‌ നി​സാ​ർ, വി.​പി. സ​ലീ​ൽ അ​ഹ​മ്മ​ദ്, പി.​എം. യൂ​നു​സ്, കെ.​എം. ഷാ​മി​ൽ, സി. ​ഉ​ബൈ​ദ് പ​ങ്കെ​ടു​ത്തു.
വി​ത​ര​ണ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കോ​ഴി​ക്കോ​ട് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ്രീ​ചി​ത്ത് നി​ർ​വ​ഹി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഷി​ജി കൊ​ട്ടാ​ര​ക്ക​ൽ, മു​ണ്ടോ​ളി ച​ന്ദ്ര​ൻ, ഹെ​ഡ് മാ​സ്റ്റ​ർ മാ​രാ​യ കെ. ​മ​ജീ​ദ്, എ.​കെ. അ​സ്മ, അ​ഷ്‌​റ​ഫ്‌, അ​ധ്യാ​പ​ക​രാ​യ പി.​എം. സൗ​ദ, വി.​പി. സ​ലീ​ൽ അ​ഹ​മ്മ​ദ്‌, കെ.​എം. ശാ​മി​ൽ, പി​യൂ​ഷ്, വി.​എം. അ​ഷ്‌​റ​ഫ്‌, പി.​എം. ബ​ഷീ​ർ, വി.​എം. പ​ത്മ​നാ​ഭ​ൻ, കെ.​പി. അ​ബൂ​ബ​ക്ക​ർ, ടി.​കെ. മു​ഹ​മ്മ​ദ്‌ അ​ലി, എ​ൻ.​പി. മു​നീ​ർ, ടി.​കെ. നൗ​ഷാ​ദ്, പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളാ​യ ടി.​പി. അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.