കാ​ര​ശേ​രി​യി​ൽ ആ​ദ്യ വ​യോ​ജ​ന സൗ​ഹൃ​ദ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഒ​രു​ങ്ങുന്നു
Sunday, August 2, 2020 11:31 PM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​ത്തെ വ​യോ​ജ​ന സൗ​ഹൃ​ദ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഒ​രു​ങ്ങി. കാ​ര​ശേ​രി​യി​ൽ പൊ​ളി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന ബ​സ് സ്റ്റോ​പ്പി​ന് പ​ക​ര​മാ​യാ​ണ് ര​ണ്ട​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ട് കൂ​ടി കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം പ​രേ​ത​നാ​യ കെ.​സി.​സി. അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി​യു​ടെ സ്മ​ര​ണ​ക്ക് വേ​ണ്ടി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ്ലു​ക്ലെ ആ​ർ​ക്കി​ടെ​ക്റ്റ് അ​സോ​സി​യേ​ഷ​ന് വേ​ണ്ടി ഷം​നാ​ദാ​ണ് ഇ​തി​ന്‍റെ ഡി​സൈ​ൻ സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. വ​യോ​ജ​ന സൗ​ഹൃ​ദ കാ​ത്തി​രി​പ്പ് കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ അം​ഗം സ​വാ​ദ് ഇ​ബ്രാ​ഹിം, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ രാ​ജേ​ഷ്, പി. ​ര​ജീ​ഷ് കാ​ര​ശേരി സം​ബ​ന്ധി​ച്ചു.