റേ​ഷ​ൻ ക​ട​ക​ൾ ശു​ചീ​ക​രി​ച്ചു
Saturday, August 1, 2020 11:27 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് റേ​ഷ​ൻ ക​ട​ക​ൾ പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഇ​ന്ന​ലെ ശു​ചീ​ക​രി​ച്ചു. മേ​പ്പ​യൂ​ർ ടൗ​ണി​ലെ 94, കീ​ഴ്പ​യൂ​രി​ലെ 107ന​മ്പ​ർ ക​ട​ക​ളാ​ണ് ശു​ചീ​ക​രി​ച്ച​ത്. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​പി. ര​മേ​ശ​ൻ, പി. ​ബീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ജൂ​ലൈ മാ​സ​ത്തെ റേ​ഷ​ൻ വി​ഹി​തം വാ​ങ്ങാ​ൻ ബാ​ക്കി​യു​ള്ള​വ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച്ച വ​രെ വാ​ങ്ങാ​മെ​ന്നും ആ​ർ​ആ​ർ​ടി സ​ഹാ​യം ല​ഭ്യ​മാ​ണെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.