‌പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണം: കോ​ൺ​ഗ്ര​സ്
Monday, July 13, 2020 11:15 PM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും അ​ർ​ദ്ധ​രാ​ത്രി വീ​ടു​ക​ൾ ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​സി​ൽ പ്ര​തി​ക​ളാ​യ13 പേ​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തു​ക​യും നി​യ​മവ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്. സി​പി​എം നേ​താ​ക്ക​ളു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് ഇ​ത്ത​രം ന​ട​പ​ടി​ക്ക് മു​തി​ർ​ന്ന​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ എ​ര​വ​ത്ത്, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, കെ.​കെ. വി​നോ​ദ​ൻ, കെ.​എ. ജോ​സ് കു​ട്ടി, ഇ.​പി. മു​ഹ​മ്മ​ദ്, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, അ​ശോ​ക​ൻ മു​തു​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.