ജി​ല്ല​യ്ക്കു പു​റ​ത്തു​പോ​യി വ​രു​ന്ന​വ​ര്‍ കോ​വി​ഡ് സെ​ല്ലി​ല്‍ അ​റി​യി​ക്ക​ണം
Monday, July 13, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നോ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നോ സ​മൂ​ഹ​വ്യാ​പ​ന​സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ല്‍ നി​ന്നോ വ​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ കോ​വി​ഡ് നി​യ​ന്ത്ര​ണ​സെ​ല്ലി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യാ​ല്‍ ആ ​വി​വ​ര​വും സെ​ല്ലി​ല്‍ അ​റി​യി​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​യ​ന്ത്ര​ണ സെ​ല്ലി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭിക്കും. കോ​വി​ഡ് സം​ബ​ന്ധ​മാ​യി കൂ​ടു​ത​ല്‍ അ​റി​യു​ന്ന​തി​നും സം​ശ​യ നി​വാ​ര​ണ​ത്തി​നും 0495-2371471, 0495-2376063 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

15 മു​ത​ല്‍ 17 വ​രെ ജി​ല്ല​യി​ല്‍
യെ​ല്ലോ അ​ല​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 15 മു​ത​ല്‍ 17 വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട് ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.