ആ​ടി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വം; ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Monday, July 13, 2020 11:14 PM IST
താ​മ​ര​ശേ​രി: നാ​യ​യു​ടെ ക​ടി​യേ​റ്റ് കു​ട​ല്‍ പു​റ​ത്തു ചാ​ടി​യ നി​ല​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴി​ന് മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ആ​ടി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. താ​മ​ര​ശേ​രി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​ജ​ശ്രീ​യെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ടി​നെ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ ഡോ​ക്​ട​ര്‍ അ​വ​ധി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍ മൈ​ക്കാ​വ്, പു​തു​പ്പാ​ടി എ​ന്നീ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ന​മ്പ​ര്‍ ന​ല്‍​കി മ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ങ്കി​ലും ചി​കി​ത്സി​ക്കാ​ന്‍ ത​യാറാ​യ​തു​മി​ല്ല. തു​ട​ര്‍​ന്ന് ആ​ട്ടി​ന്‍ കു​ട്ടി​യെ ഉ​ട​മ ചു​ങ്കം മു​ട്ടു​ക​ട​വി​ല്‍ ജാ​ന​കി​യ​മ്മ വീ​ട്ടി​ലേ​ക്ക് ത​ന്നെ തി​രി​കെ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് താ​മ​ര​ശേ​രി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ മൂ​ലം രാ​ത്രി ഒ​മ്പ​തോ​ടെ മൈ​ക്കാ​വ് മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം രാ​വി​ലെ ആ​ട് ച​ത്തു. സം​ഭ​വം വാ​ര്‍​ത്ത​യാ​വു​ക​യും ലീ​ഗ​ല്‍ സ​ര്‍​വീസ് അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​നെ​യും തു​ട​ര്‍​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി രാ​ജു നേ​രി​ട്ട് ഇ​ട​പപ്പെട്ട് അ​ടി​യ​ന്തര റി​പ്പോ​ര്‍​ട്ട് തേ​ടു​ക​യായി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കോ​ഴി​ക്കോ​ട് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഡോ. ​സി​ന്ധു ന​ല്‍​കി​യ പ്ര​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ. ​ജ​യ​ശ്രീ​യെ സ​സ്‌​പെ​ൻഡ് ചെ​യ്ത​ത്.
ഇ​വ​ര്‍ സം​ഭ​വ ദി​വ​സം അ​വ​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ലും ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​യി​ല്‍ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വഹ​ണ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.