വാഴ്സിറ്റി ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍ ഇ​നി കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍
Monday, July 13, 2020 11:14 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍ 1000 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ചി​കി​ത്സാ കേ​ന്ദ്ര​മാണിത്.
ജി​ല്ലാ ട്രോ​മാ കെ​യ​റി​ന്‍റെ നൂ​റ്റി​യ​മ്പ​തോ​ളം വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് ശൂ​ചീ​ക​ര​ണം, സ​ജ്ജീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. ആ​യി​രം കി​ട​ക്ക​ക​ൾ, ശൗ​ചാ​ല​യ​ങ്ങ​ള്‍, ആ​രോ​ഗ്യ-​സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യുണ്ട്.

ക​രി​പ്പൂ​ർ ക​സ്റ്റം​സി​ൽ സ്ത്രീ​ക​ൾ കു​റ​വ്

കൊ​ണ്ടോ​ട്ടി: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്പോ​ൾ ക​രി​പ്പൂ​ർ ക​സ്റ്റം​സി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ നാ​മ​മാ​ത്രം. ക​രി​പ്പൂ​ർ എ​യ​ർ ക​സ്റ്റം​സി​ൽ 46 ഉ​ദ്യോ​ഗ​സ്ഥ​രി​ൽ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ് വ​നി​ത​ക​ൾ. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന ജോ​ലി​യി​ലു​ള്ള​ത്. കോ​വി​ഡ് 19 സ​മ​യ​ത്തും സ്വ​ർ​ണ​ക്ക​ട​ത്ത് കൂ​ടി​യ​തോ​ടെ എ​ണ്ണ​ത്തി​ൽ കു​റ​വാ​യ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം റാ​സ​ൽ ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ സീ​ന​മോ​ളി​ൽ നി​ന്നാ​ണ് 1.8 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു കി​ലോ​ക്ക് മു​ക​ളി​ൽ സ്വ​ർ​ണ​വു​മാ​യെ​ത്തി​യ ഇ​വ​ർ സ്വ​ർ​ണ കാ​രി​യ​റാ​ണെ​ന്ന് ക​സ്റ്റം​സി​ന് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. ഇ​വ​ർ നേ​ര​ത്തെ​യും സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​ത​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.