ട​ര്‍​ഫു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി സ്ഥ​ല​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം
Sunday, July 12, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ല​യി​ലെ ട​ര്‍​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കാ​യി​ക വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തും പ്ര​ദ​ര്‍​ശ​ന​വും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​വി​ടെ കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ളോ മ​ത്സ​ര​ങ്ങ​ളോ ന​ട​ത്താ​ന്‍ പാ​ടി​ല്ല.​സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മ​റ്റു സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കാ​യി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡ് സെ​ക‌്ഷ​ന്‍ 188, 269 പ്ര​കാ​ര​വും 2020 ലെ ​കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് സെ​ക‌്ഷ​ന്‍ നാ​ല് പ്ര​കാ​ര​വും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും.