കാ​ട്ടാ​ന​ക്കൂ​ട്ടം​ കൃ​ഷി ഭൂ​മി ന​ശി​പ്പി​ച്ചു
Sunday, July 12, 2020 11:56 PM IST
താ​മ​ര​ശേ​രി: ചി​പ്പി​ലി​ത്തോ​ട് മേ​ലേ​മ​രു​തി​ലാ​വി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ന​ശി​പ്പി​ച്ചു. നാ​ല്‍​പ്പ​തേ​​ക്ക​ര്‍ കൃ​ഷി ഭൂ​മി ആ​ന​ക്കൂ​ട്ടം ച​വി​ട്ടി​മെ​തി​ച്ചും പ​ല​തും പി​ഴു​തെ​റി​ഞ്ഞും തി​ന്നു​മാ​ണ് ന​ശി​പ്പി​ച്ച​ത്.
ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ല്‍ താ​ണ്ഡ​വ​മാ​ടി​യ​ത്. ജെ​സ്റ്റി​ന്‍ കു​ന്നും​പു​റ​ത്തി​ലി​ന്‍റെ ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ കൃ​ഷി പൂ​ര്‍​ണ്ണ​മാ​യും ന​ശി​പ്പി​ച്ചു. പ​ല​രു​ടെ​യും ഇ​ഞ്ചി കൃ​ഷി​യും ന​ശി​ച്ചു. വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ള്‍ പി​ന്നി​ട്ടാ​ണ് ആ​ന ജ​സ്റ്റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കർഷകരുടെ വാ​ഴ, തെ​ങ്ങ്, ക​മുക്്, കൊ​ക്കോ തു​ട​ങ്ങി​യ കൃ​ഷി​ക​ള്‌ ന​ശി​പ്പി​ച്ചു.
പ​റ​മ്പി​ലെ കൈ​യ്യാ​ല​ക​ളും ആ​ന ചി​വി​ട്ടി​യി​ടി​ച്ചു. ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ടെ​ത്താ​മെ​ന്ന​റി​ച്ച​താ​യാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.