ക​ട​കു​ത്തി തു​റ​ന്ന് മോ​ഷ​ണം; ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു
Sunday, July 12, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​ത്ത​റ​യി​ല്‍ നാ​ല് ക​ട​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം. ഒ​രു ക​ട​യി​ല്‍ നി​ന്നും ഒ​ന്ന​ര​ല​ക്ഷേ​ത്താ​ളം രൂ​പ​യും മൊ​ബൈ​ലും മോ​ഷ​ണം പോ​യി. മാ​ത്ത​റ​യി​ലെ ടൂ​വീ​ല​ര്‍ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് വി​ല്‍​ക്കു​ന്ന സി​യാ​ദ് എ​ന്‍റ​ര്‍​പ്രൈ​സ​സി​ല്‍ നി​ന്നാ​ണ് പണം മോ​ഷ​ണം പോ​യ​ത്. ക​ട​യൂ​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​വു​പോ​ലെ ക​ട​പൂ​ട്ടി​പോ​യ​താ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ പറഞ്ഞു. സ​മീ​പ​ത്തെ നാ​ലു ക​ട​ക​ളി​ലും ഷ​ട്ട​ര്‍ പൊ​ളി​ച്ച് മോ​ഷ​ണ​ത്തി​നു​ള്ള ശ്ര​മം ന​ട​ന്നു. ഇ​വി​ടെ നി​ന്നും കാ​ര്യ​മാ​യി ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പു​ല​ര്‍​ച്ചെ​യാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.
പാ​ല​കു​റു​മ്പ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.