കെ ​ഫോ​ണ്‍: ല​ക്ഷ്യ​മി​ട്ട​ത് കൂ​ട്ടു​ക​ച്ച​വ​ടമെന്ന്
Sunday, July 12, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: കെ ​ഫോ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത് മു​ഖ്യ​മ​ന്ത്രി​യും എം. ​ശി​വ​ശ​ങ്ക​റും സ്വ​പ്‌​ന​സു​രേ​ര​ഷും ത​മ്മി​ലു​ള്ള കൂ​ട്ടു​ക​ച്ച​വ​ട​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 1,986 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കാ​നി​രു​ന്ന കെ ​ഫോ​ണ്‍ പ​ദ്ധ​തി കെ​എ​സ്ഇ​ബി​യു​ടെ​യും കേ​ര​ള സ്റ്റേ​റ്റ് ഐ​ടി ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യി​രു​ന്നു. ​

പ​ദ്ധ​തി​യു​ടെ ത​ല​പ്പ​ത്ത് കെ​എ​സ്ഇ​ബി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡെ​പ്യൂ​ട്ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റും കേ​ര​ള സ്റ്റേ​റ്റ് ഐ​ടി ഇ​ന്‍​ഫ്രാ​സ്‌​ട്രെ​ക്ച​ര്‍ ലി​മി​റ്റ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ മാ​ന​ജ​രാ​യ സ്വ​പ്‌​ന സു​രേ​ഷു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളുടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​തെ ദ​ക്ഷി​ണ കൊ​റി​യ​ന്‍ ക​മ്പ​നി​യി​ല്‍ നി​ന്ന് വാ​ങ്ങാ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​ത് ഇ​ട​ത്ത​ട്ടു​കാ​രെ നി​യ​മി​ച്ച് വ​ലി​യ​കും​ഭ​കോ​ണം ല​ക്ഷ്യ​മി​ട്ടാ​ണ്.

ഈ ​കും​ഭ​കോ​ണ പ​ദ്ധ​തി​യാ​ണ് സ്വ​പ്‌​ന സു​രേ​ഷി​നെ മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​ക മാ​ത്ര​മാ​ണ് സ​മ​ര​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പോം​വ​ഴി. കൂ​ടു​ത​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് ബി​ജെ​പി നേ​തൃ​യോ​ഗം ചേ​ര്‍​ന്ന് രൂ​പം ന​ല്‍​കു​മെ​ന്നും അദ്ദഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.