നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Sunday, July 12, 2020 12:00 AM IST
തൃ​ശൂ​ർ: മും​ബൈ​യി​ൽ​നി​ന്നെ​ത്തി ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ സാ​ക്കി​നാ​ക്ക സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ (64) ആ​ണ് മ​രി​ച്ച​ത്. ഈ​മാ​സം ഏ​ഴി​നാ​ണ് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ജോ​ൺ​സ​ൺ തൃ​ശൂ​രി​ലെ​ത്തി​യ​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം വാ​തി​ൽ​ക്ക​ൽ വ​ച്ചി​രു​ന്നു. പ​ത്ത​ര​യാ​യി​ട്ടും ഭ​ക്ഷ​ണം എ​ടു​ക്കാ​താ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ചു. ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ജ​ന​ൽ​പ​ഴു​തി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.