കോഴിക്കോട്ട് 17 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, July 11, 2020 11:57 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 17 കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ജൂ​ലൈ എ​ട്ടി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഓ​പ്പ​റേ​ഷ​നാ​യി സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത 65 വ​യ​സുള്ള തൂ​ണേ​രി സ്വാ​ദേ​ശി​നി, ജൂ​ലൈ അ​ഞ്ചി​ന് ജി​ദ്ദ​യി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 60 കാ​രി​യാ​യ മ​ട​വൂ​ര്‍ സ്വ​ദേ​ശി, ജൂ​ലൈ അ​ഞ്ചി​ന് സൗ​ദി​യി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 29 കാരനായ കാ​ക്കൂ​ര്‍ സ്വ​ദേ​ശി്, ജൂ​ലൈ ഏ​ഴി​ന് കി​ര്‍​ഗി​സ്ഥാ​നി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 22കാരൻ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി, ജൂ​ലൈ മൂ​ന്നി​ന് ബംഗളൂലൂ​രി​ല്‍ നി​ന്നും കാ​റി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 27 കാരൻ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി, ജൂ​ലൈ 10 ന് ​പോ​സി​റ്റീ​വ് ആ​യ കൊ​ള​ത്ത​റ സ്വ​ദേ​ശി​നി​യു​ടെ ആ​റ് കു​ടും​ബാം​ഗ​ങ്ങ​ള്‍, ഫ്‌​ളാ​റ്റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത വ്യ​ക്തി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം പോ​സി​റ്റീ​വ് ആ​യ 13കാരി പെ​ണ്‍​കു​ട്ടി, ജൂ​ലൈ എ​ട്ടി​ന് പ​നി​യെ തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി 27 കാരൻ തൂ​ണേ​രി സ്വ​ദേ​ശി, ജൂ​ലൈ നാ​ലി​ന് റി​യാ​ദി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗ്ഗം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 26 കാരനായ ചെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി,

ജൂ​ണ്‍ 26 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗം ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 25 വ​യ​സുള്ള ഉ​ള്ളി​യേ​രി സ്വ​ദേ​ശി, ജൂ​ണ്‍ 19-ന് ​ചെ​ന്നെ​യി​ല്‍ നി​ന്നും കാ​ര്‍ മാ​ര്‍​ഗം കോ​ഴി​ക്കോ​ടെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്ന 63 കാരൻ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി 34 കാരൻ നാ​ദാ​പു​രം സ്വ​ദേ​ശി​നി എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​പ്പോ​ള്‍ 176 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്.