രോ​ഗ​വ്യാ​പ​ന​ത്തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മ​ന്ത്രി
Saturday, July 11, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​മാ​നാ​ര്‍​ഹ​മാ​ണെ​ന്നും കോ​വി​ഡി​നെ വേ​രോ​ടെ ഇ​ല്ലാ​താ​ക്കാ​ന്‍ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എ​ന്‍​ഐ​ടി എം​ബി​എ ഹോ​സ്റ്റ​ലി​ല്‍ ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത്തെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​പ മ​ഹാ​മാ​രി​യെ ചെ​റു​ത്ത് തോ​ല്‍​പി​ച്ച ന​മു​ക്ക് കോ​വി​ഡി​നെ​യും അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ത്തി​ക്ക​രു​ത്. നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ഹീ​ന​മാ​യ ന​ട​പ​ടി​ക​ള്‍ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി 380 കി​ട​ക്ക​ക​ളാ​ണ് ര​ണ്ടാ​മ​ത്തെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ കേ​ന്ദ്രം ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക.