കോ​വി​ഡ്-19: ഹാ​ര്‍​ബ​റു​ക​ളും ഫി​ഷ് ലാ​ന്‍ഡിം​ഗ് സെ​ന്‍റ​റു​ക​ളും അ​ട​ച്ചി​ടും
Saturday, July 11, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ബേ​പ്പൂ​ര്‍, പു​തി​യാ​പ്പ, കൊ​യി​ലാ​ണ്ടി, ചോ​മ്പാ​ല എ​ന്നീ നാ​ല് ഫി​ഷിം​ഗ് ഹാ​ര്‍​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ന്‍ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ ഉ​ത്ത​ര​വി​റ​ക്കി.

എ​ല്ലാ ഫി​ഷിം​ഗ് ഹാ​ര്‍​ബ​റു​ക​ളും നി​യ​ന്ത്രി​ത​മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​വു​ന്ന​ത് വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഹാ​ര്‍​ബ​റു​ക​ളും ഫി​ഷ് ലാ​ന്‍ഡിം​ഗ് സെ​ന്‍റ​റു​ക​ളും ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്നും അ​റി​യി​ച്ചു. ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ന​ല്‍​കു​ന്ന പാ​സ് /ബാ​ഡ്ജ്/ ഐ​ഡി കാ​ര്‍​ഡ് ഉ​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ചെ​റു​കി​ട വ്യ​പാ​രി​ക​ള്‍​ക്കും മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ഫി​ഷ് ലാ​ന്‍ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ പാ​സ്/ ബാ​ഡ്ജ്/ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫി​ഷ​റീ​സി​ന്റെ ചു​മ​ത​ല​യാ​ണ്. ഹാ​ര്‍​ബ​റി​ന​ക​ത്ത് ഒ​രു മീ​റ്റ​ര്‍​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സോ​ണാ​യി തി​രി​ച്ച് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണം.