ഡോ​ക്ട​ര്‍​മാ​ര്‍ ക്വാ​റ​ന്‍റൈനി​ല്‍: ലാ​ബ് അ​ട​ച്ചു​പൂ​ട്ടി
Saturday, July 11, 2020 11:53 PM IST
നാ​ദാ​പു​രം: കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ദാ​പു​രം മേ​ഖ​ല അ​തീ​വ ജാ​ഗ്ര​ത​യി​ല്‍. ഡോ​ക്ട​ര്‍​മാ​ര്‍ ക്വാ​റ​ന്‍റൈനി​ല്‍ പ്ര​വേ​ശി​ച്ചു.​ശ​നി​യാ​ഴ്ച തൂ​ണേ​രി ര​ണ്ട് ,നാ​ദാ​പു​രം ഒ​ന്ന് അ​ട​ക്കം മൂ​ന്ന് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.​മൂ​ന്ന് പേ​ര്‍​ക്കും രോ​ഗം വ​ന്ന​ത് സാ​മൂ​ഹ്യ വ്യാ​പ​ന​ത്തി​ലൂ​ടെ​യെ​ന്ന് സം​ശ​യി​ക്കു​ന്നു.​നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലെ മൂ​ന്ന് ഡോ​ക്ട​ര്‍​മാ​രും ക്വാ​റ​ന്‍റൈനി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ഒ​രു സ്റ്റാ​ഫ് നേ​ഴ്‌​സി​നെ​യും ക്വാ​റ​ന്‍റ​യി​നി​ലാ​ക്കി.​ഗ​വ.​ആ​ശു​പ​ത്രി​യി​ലെ ലാ​ബ് അ​ട​ച്ച് പൂ​ട്ടി നാ​ല് ജീ​വ​ന​ക്കാ​രോ​ടും ക്വാ​റ​ന്‍റൈനി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.