തെ​ങ്ങി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു
Saturday, July 11, 2020 10:00 PM IST
നാ​ദാ​പു​രം: തെ​ങ്ങി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. വി​ല​ങ്ങാ​ട് സ്വ​ദേ​ശി ആ​ശാ​രി​യാ​ട്ട് ജോ​മോ​ന്‍ (29)ആ​ണ് മ​രി​ച്ച​ത്.​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് തെ​ങ്ങി​ല്‍ ഇ​ള​നീ​ര്‍ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ഴു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​മോ​നെ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യ​തോ​ടെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: ജോ​ര്‍​ജ്. മാ​താ​വ്: മേ​രി. ഭാ​ര്യ: സു​ബി ഷാ. ​സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​മ​റ്റ്, ജോ​മോ​ള്‍.