കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വ​യ​ലി​ൽ ക​ണ്ടെ​ത്തി
Saturday, July 11, 2020 10:00 PM IST
പേ​രാ​മ്പ്ര: നാ​ലു ദി​വ​സം മു​മ്പ് പേ​രാ​മ്പ്ര​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ വ​യ​ലി​ല്‍ ക​ണ്ടെ​ത്തി. പേ​രാ​മ്പ്ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് കൊ​ട്ടാ​ളി​ത്താ​ഴെ രാ​ജ​ന്‍റെ മ​ക​ന്‍ വി​ജി​ന്‍റെ (32) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ചാ​ല​ക്കു​ടി​യി​ലെ ടെ​ക്‌​സ്റ്റ​യി​ല്‍​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​ജി​ന്‍ ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. കാ​ണാ​താ​യ ദി​വ​സം വീ​ട്ടി​ല്‍ യു​വാ​വ് ത​നി​ച്ചാ​യ​തി​നാ​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്താ​ത്ത​തി​നാ​ല്‍ സ​മീ​പ​ത്തെ ബ​ന്ധു വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ വി​ജി​ന്‍ ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പേ​ഴ്സും മൊ​ബൈ​ല്‍ ഫോ​ണും ബൈ​ക്കു​മെ​ല്ലാം വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പേ​രാ​മ്പ്ര പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി.

വി​ജി​ന് തോ​ട്ടി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​കു​ന്ന പ​തി​വു​ള്ള​തി​നാ​ല്‍ വീ​ടി​ന് സ​മീ​പ​ത്തു​ള്ള മ​ര​ക്കാ​ടി തോ​ട്ടി​ല്‍ പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് കൈ​പ്രം ഭാ​ഗ​ത്ത് വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. മൃ​ത​ശ​രീ​രം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട മ​ട​ക്ക​മു​ള്ള അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. അ​മ്മ: ക​ല്യാ​ണി. സ​ഹോ​ദ​രി: വി​ജി​ഷ.