മീ​ഞ്ച​ന്ത ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ൺ
Friday, July 10, 2020 11:32 PM IST
കോ​ഴി​ക്കോ​ട്: ക​ണ്ണ​ഞ്ചേ​രി​യി​ലെ യു​വ​തി​യു​ടെ കൊ​വി​ഡ് ഉ​റ​വി​ടം അ​റി​യാ​ത്ത​തി​നാ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ 38-ാം വാ​ര്‍​ഡ് മീ​ഞ്ച​ന്ത ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.പൊ​തു​പ്ര​വേ​ശ​ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

ശു​ചി​മു​റി ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന്

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തുശു​ചി​മു​റി ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളാ​യ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, വി​ല്ലേ​ജ്‌ ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി, തു​ട​ങ്ങി നി​ര​വ​ധി ജ​നസേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ ഇത് മൂലം ബു​ദ്ധി​മു​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. ഏ​തു സ​മ​യ​വും ശു​ചി മു​റി​അ​ട​ഞ്ഞു​കി​ട​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ജെ​സി​ഐ ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ മു​ന്പ് ശു​ചി മു​റി​യു​ടെ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ഇത് പ​ഴ​യ നി​ല​യി​ലാ​യി. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക​ത്ത​ക വി​ധം ശു​ചി​മു​റി തു​റ​ന്ന് ന​ൽ​ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.