കോ​ഴി​ക്കോ​ട്ട് 12 പേ​ര്‍​ക്ക്
Friday, July 10, 2020 11:32 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 12 കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രി അ​റി​യി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 149 ആ​യി. മ​ണി​യൂ​ര്‍ സ്വ​ദേ​ശി (30), കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ള​ത്ത​റ സ്വ​ദേ​ശി​ക​ൾ (പു​രു​ഷ​ൻ-53 ),(സ്ത്രീ 48 ), (​പു​രു​ഷ​ന്‍-22 ), (സ്ത്രീ-17 ), 12 ​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി. പു​തു​പ്പാ​ടി സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​ൻ, മ​ഹാ​രാഷ്‌ട്ര സ്വ​ദേ​ശി (52), വ​ട​ക​ര സ്വ​ദേ​ശി​നി (65), ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി (47), പെ​രു​മ​ണ്ണ സ്വ​ദേ​ശി (41), മീ​ഞ്ച​ന്ത സ്വ​ദേ​ശി​നി (30). ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​റാ​മ​ല സ്വ​ദേ​ശി​യ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.