ക​രി​പ്പൂ​രി​ൽ ഒ​ന്ന​ര കോ​ടി​യു​ടെ സ്വ​ർ​ണ​വേ​ട്ട
Friday, July 10, 2020 11:32 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്നു​യാ​ത്ര​ക്കാ​രി​ൽ നി​ന്നു മാ​ത്ര​മാ​യി എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഒ​ന്ന​ര​കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.
റാ​സ​ൽ ഖൈ​മ​യി​ൽ നി​ന്ന് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം ടി.​പി.ജി​ഷാ​ർ, കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി പി.​എം. അ​ബ്ദു​ൾ ജ​ലീ​ൽ, ദോ​ഹ​യി​ൽ നി​ന്നു ഖ​ത്ത​ർ വ​ഴി ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് 3.3 കി​ലോ​ഗ്രാം സ്വ​ർ​ണ മി​ശ്രി​തം പി​ടി​കൂ​ടി​യ​ത്. മൂ​വ​രും ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ലാ​ണെ​ത്തി​യ​ത്.
ധ​രി​ച്ചി​രു​ന്ന ജീ​ൻ​സി​ന്‍റെ പ്ര​ത്യേ​ക പോ​ക്ക​റ്റി​ലാ​ണ് 500 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ജി​ഷാ​ർ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 2.045 കി​ലോ സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് അ​ബ്ദു​ൾ ജ​ലീ​ലി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ നി​ന്നു 800 ഗ്രാം ​സ്വ​ർ​ണ​മാ​ണ് റി​യാ​സി​ൽ നി​ന്നു ക​സ്റ്റം​സ് ക​ണ്ടെ​ടു​ത്ത​ത്.