റ​ബ​ർ മെ​ഷീ​ൻ​പു​ര കാ​റ്റി​ൽ ന​ശി​ച്ചു
Thursday, July 9, 2020 11:37 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​റ്റി​ൽ മ​രം​വീ​ണ് റ​ബ്ബ​ർ മെ​ഷീ​ൻ​പു​ര​യും മെ​ഷീ​നു​ക​ളും ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റി​നെ​തു​ട​ർ​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് ന​രി​ന​ട​യി​ലെ ക​ർ​ഷ​ക​ൻ മു​ക്ക​ത്ത് ബേ​ബി വി​നോ​ദി​ന്‍റെ റ​ബ​ർ മെ​ഷീ​ൻ​പു​ര​യ്ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ര​ണ്ട് മെ​ഷീ​നു​ക​ൾ​ക്കും കേ​ട് പാ​ട് സം​ഭ​വി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ർ​ഡ് അംഗം സു​ഭാ​ഷ് തോ​മ​സ് സ​ന്ദ​ർ​ശി​ച്ചു.

തോ​ട്ടി​ൽ ക​ന്നു​കു​ട്ടി​യു​ടെ ജ​ഡം ത​ള്ളി​യ
സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന്

കൂ​രാ​ച്ചു​ണ്ട്: ച​ന്ത​ത്തോ​ട്ടി​ൽ ക​ന്നു​കു​ട്ടി​യു​ടെ ജ​ഡം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പും മാ​തൃ​ക​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി ഓ​ൺ​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. അ​നി​ഷ്, റെ​ജി മ​റ്റം, ബാ​ബു​രാ​ജ്, വി​ൽ​സ​ൺ ഈ​യ്യാ​ലി​ൽ, സ​ന്തോ​ഷ് പേ​ണ്ടാ​ന​ത്ത്, സി. ​ബൈ​ജു, പി.​ജെ. ജോ​യ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.