യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Thursday, July 9, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത്കേ​സി​ല്‍ സി ​ബി ഐ ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ക​ള​ക്‌​ട​റേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ഡു​ക​ള്‍ ത​ക​ര്‍​ത്ത് ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് ത​ള്ളി ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

തു​ട​ര്‍​ന്ന് ക​ല്ലേ​റ് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ വി​ര​ട്ടി​യോ​ടി​ക്കാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ചാ​ര്‍​ജി​ല്‍ ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ഒ​ള​വ​ണ്ണ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. നി​ഹാ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‌‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശി​വ​ശ​ങ്ക​റി​ന്‍റെ​യും സ്വ​പ്ന​യു​ടെ​യും കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ര്‌‍​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ്ര​വ​ര്‍​ത്ത​ക​ര്‍ ക​ള​ക്ട‌​റേ​റ്റി​ന് മു​ന്നി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

തു​ട​ര്‍​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം ​എ​ല്‍​എ ഇ​ട​പ്പെ​ട്ട് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.​എ​ര​ഞ്ഞി​പാ​ല​ത്ത് നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ക​ള​ക്ട‌​റേ​റ്റി​ന് മു​ന്നി​ല്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍ ഷ​ഹി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ന്‍ , റി​യാ​സ് മുക്കോ​ളി, റി​ജി​ന്‍ മാ​ക്കൂ​റ്റി,എം.​ധ​നീ​ഷ്‌​ലാ​ല്‍, വി.​പി. ദു​ല്‍​ക്കി​ഫി​ല്‍, കെ.​എം. അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.