അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും
Wednesday, July 8, 2020 11:18 PM IST
കൊ​ണ്ടോ​ട്ടി: തി​രു​വ​ന​ന്ത​പു​ര​ത്ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തെ ഇ​ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​രി സ്വ​പ്ന സു​രേ​ഷി​ന് ഇ​ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണ് ക​സ്റ്റം​സ് നെ​ടു​ന്പാ​ശേ​രി, ക​ണ്ണൂ​ർ, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് കൂ​ടു​ത​ൽ ക​രി​പ്പൂ​രി​ലും നെ​ടു​ന്പാ​ശേ​രി​യി​ലു​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തു കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ് മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്.
യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യി​രി​ക്കേ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള കോ​ടി​ക​ളു​ടെ സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ളി​ൽ കു​ടു​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ ഇ​ട​നി​ല​ക്കാ​രാ​ക്കി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി സ്വ​ർ​ണം ക​ട​ത്തു​ന്പോ​ൾ ത​നി​ക്ക് സ്വ​ർ​ണം ന​ൽ​കു​ന്ന മാ​ഫി​യ​യെ കു​റി​ച്ചോ ആ​ർ​ക്കാ​ണ് സ്വ​ർ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചോ കൃ​ത്യ​മാ​യി വി​വ​രം ന​ൽ​കാ​ൻ ഒ​രു കാ​രി​യ​ർ​ക്കും ക​ഴി​യാ​റി​ല്ല. ക​ള്ള​ക്ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ​മാ​ർ മു​ഴു​വ​ൻ ഇ​ട​നി​ല​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക​ള​ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്പോ​ഴെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു എ​ത്തി​ച്ചേ​രാ​നാ​കു​ന്ന​ത് ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളി​ലാ​യി​രി​ക്കും. ഇ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ന്നു. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള​ള പ്ര​ധാ​ന സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത്. എ​ന്നാ​ൽ ഇ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​റി​ല്ല.
ഒ​രു കോ​ടി​ക്ക് മു​ക​ളി​ൽ സ്വ​ർ​ണം ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു പി​ടി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ കേ​സ് ചാ​ർ​ജ് ചെ​യ്യു​ന്ന​ത്. ഒ​രു കോ​ടി​ക്ക് താ​ഴെ​യു​ള​ള​വ​യ്ക്ക് സാ​ധാ​ര​ണ കേ​സാ​ണ് നി​ല​വി​ലു​ള​ള​ത്. ഇ​ത്ത​ര​ത്തി​ലു​ള​ള സ്വ​ർ​ണം ക​സ്റ്റം​സ് നി​ശ്ച​യി​ക്കു​ന്ന നി​കു​തി​യും പി​ഴ​യും ന​ൽ​കി​യാ​ൽ കൊ​ണ്ടു​വ​ന്ന യാ​ത്ര​ക്കാ​ര​ന് ത​ന്നെ തി​രി​ച്ചെ​ടു​ക്കാ​നാ​കും. ഇ​തു​മാ​തി​രി​യു​ള്ള പ​ഴു​തു​ക​ളാ​ണ് ക​ള്ള​ക്ക​ട​ത്തി​ലേ​ക്ക് കു​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.