ക്വാ​റ​ന്‍റൈ​ന്‌ സെ​ന്‍റ​റാ​യ ലോ​ഡ്ജി​നു നേ​രെ അ​ക്ര​മം
Wednesday, July 8, 2020 11:18 PM IST
പേ​രാ​മ്പ്ര: ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റാ​യ പേ​രാ​മ്പ്ര വ​ട​ക​ര റോ​ഡി​ലെ ലൂ​ണാ​ർ ലോ​ഡ്ജി​ന്‍റെ കൗ​ണ്ട​റി​ന് പെ​ട്രോ​ളൊ​ഴി​ച്ച് തീ​യി​ടാ​ൻ ശ്ര​മം. ചൊ​വാ​ഴ്ച രാ​ത്രി 11നാ​ണ് സം​ഭ​വം . ലോ​ഡ്ജ് ര​ണ്ട് മാ​സ​മാ​യി​ട്ട് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് കൈ​വ​ശ​മാ​ണ്. അ​ക്ര​മി​ക​ൾ വ​ന്ന വാ​ഹ​ന​വും ര​ണ്ടു പേ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു

പേ​രാ​മ്പ്ര: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പേ​രാ​മ്പ്ര​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, സി.​പി. വി​നീ​ഷ്, പി.​പി. ധ​നേ​ഷ്, ടി.​പി. അ​നീ​ഷ്, രൂ​പേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക്
മു​ൻ​കൂ​ർ ജാ​മ്യം

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി പി​എ​ച്ച്സി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തെ തു​ട​ർ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​കൂ​ർ ജാ​മ്യം.
കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രി​ൻ​സി​പ്പി​ൾ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 13 കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി ടി. ​ഷാ​ജി​ത്ത് ഹാ​ജ​രാ​യി.