അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്
Wednesday, July 8, 2020 11:16 PM IST
താ​മ​ര​ശേ​രി: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ആ​ടി​ന് ചി​കി​ത്സ വൈ​കി ചാ​കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ആ​ടി​നെ​യും​കൊ​ണ്ട് ആ​ദ്യം സ​മീ​പി​ച്ച താ​മ​ര​ശേ​രി മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​റോ​ട് മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്ന് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രു​ടെ​യും ആ​ടി​ന്‍റെ ഉ​ട​മ​യു​ടെ​യും മൊ​ഴി​യെ​ടു​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്ത ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​കെ. സി​ന്ധു ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ സം​ഭ​വി​ച്ച​താ​യി കാ​ണി​ച്ച് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.
പ​രി​ധി​യി​ലു​ള്ള​തും ആ​ദ്യം ബ​ന്ധ​പ്പെ​ട്ട​തു​മാ​യ​തി​നാ​ല്‍ പ​രു​ക്കേ​റ്റ മൃ​ഗ​ത്തെ ചി​കി​ത്സി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം താ​മ​ര​ശേ​രി മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഡോ​ക്ട​ര്‍ അ​വ​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ല്‍ പോ​ലും ആ​ടി​ന് ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ടി​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ മൈ​ക്കാ​വ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് പ​ക​രം മൃ​ഗ​ത്തി​ന്‍റെ ഉ​ട​മ​യ്ക്ക് ഡോ​ക്ട​റു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ന​ല്‍​കു​ക​യാ​ണ് ചെ​യ്ത​ത്. താ​മ​ര​ശേ​രി ചു​ങ്കം മു​ട്ടു​ക​ട​വ് സ്വ​ദേ​ശി ജാ​ന​കി​യു​ടെ ആ​ടി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ തെ​രു​വ് നാ​യ്ക്ക​ള്‍ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. കു​ട​ല്‍ പു​റ​ത്തു ചാ​ടി​യ നി​ല​യി​ലാ​യി​രു​ന്ന ആ​ടി​ന് ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത് എ​ട്ട് മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ആ​ട് ഇ​ന്ന​ലെ രാ​വി​ലെ ചാ​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.