ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ നി​രാ​ഹാ​രം പി​ൻ​വ​ലി​ച്ചു
Wednesday, July 8, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന്യൂ​സ് ഫോ​ട്ടോഗ്ര​ഫ​ർ ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ നാ​ല് ദി​വ​സ​മാ​യി തു​ട​ർ​ന്നു വ​ന്നി​രു​ന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഡൊ​മി​നി​ക്കി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ പി​ആ​ർ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഖാ​ദ​ർ പാ​ലാ​ഴി​യും ജി​ല്ലാ ഇ​ൻ​ഫർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ടി. ശേ​ഖ​ര​നും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.
കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ, സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്ന് ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്തെ വി​വി​ധ പ​ത്ര​ങ്ങ​ളി​ൽ ന്യൂ​സ് ഫോ​ട്ടോ​ഗ്ര​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ 20 വ​ർ​ഷ​മാ​യി പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ശാ​ദാ​യം അ​ട​ച്ചു വ​രി​ക​യാ​ണ്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ നാ​ല് വ​ർ​ഷം മു​ന്പ് ജോ​ലി ഉ​പേ​ക്ഷി​ച്ച ഡൊ​മി​നി​ക്ക് അ​ന്നു തൊ​ട്ട് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു കി​ട്ടാ​നാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്നു.
പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം അ​ഞ്ച് മു​ത​ൽ വെ​ള്ളി​മാ​ട്കു​ന്നി​ലെ വ​സ​തി​യി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ക​യാ​യി​രു​ന്നു ഡൊ​മി​നി​ക്ക്.