പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ട്ട ചൂ​ണ്ട​യി​ല്‍ യു​ഡി​എ​ഫ് ഇ​ര കോ​ര്‍​ക്കു​ന്നു​: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Wednesday, July 8, 2020 11:16 PM IST
താ​മ​ര​ശേ​രി: തു​ട​ര്‍ ഭ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ട്ട ചൂ​ണ്ട​യി​ല്‍ ഇ​ര കോ​ര്‍​ക്കു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ പു​റ​ത്താ​ക്കി​യ​തി​ലൂ​ടെ യു​ഡി​എ​ഫ് ചെ​യ്ത​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്.
ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച കെ.​എം. മാ​ണി​യെ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യി​ലൂ​ടെ പു​റ​ത്താ​ക്കി​യ ഈ ​നി​ല​പാ​ടി​ന് യു​ഡി​എ​ഫ് ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി വ​രും.
പി.​ജെ. ജോ​സ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചേ​ര്‍​ന്ന​പ്പോ​ള്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ഓ​ഫീ​സു​ക​ള്‍​ക്ക് ക​ല്ലെ​റി​യു​ക​യും ചെ​യ്ത കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ ജോ​സ​ഫി​ന് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​തും അ​ണി​ക​ളി​ല്ലാ​ത്ത ജോ​സ​ഫ് വി​ഭാ​ഗ​ത്തെ തോ​ളി​ലേ​റ്റി ന​ട​ക്കു​ന്ന​തും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സിന്‍റെ ദി​വാ​സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ന്ത് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, വി.​പി. വേ​ലാ​യു​ധ​ന്‍, സി.​ജെ. ജോ​സ​ഫ്, എ​ന്‍.​ഡി. ലൂ​ക്ക, എ​ന്‍.​കെ. മു​ഹ​മ്മ​ദ്, സ​ലാം ച​ളി​ക്കോ​ട്, ജോ​ജോ വ​ര്‍​ഗീ​സ്, നൗ​ഷാ​ദ് ചെ​മ്പ്ര, കു​ര്യ​ന്‍ ക​രി​മ്പ​ന​ക്ക​ല്‍, മു​ഹ​മ്മ​ദ് കു​ണ്ടു​ക്ക​ര, ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ശ്രീ​നു നാ​യ​ര്‍, ടി.​കെ. സു​ഹൈ​ല്‍, ജോ​ജി നി​ക്കോ​ളാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.