ക​ന്നു​കു​ട്ടി​യു​ടെ ജ​ഡം തോ​ട്ടി​ൽ ത​ള്ളി​യ നി​ല​യി​ൽ
Wednesday, July 8, 2020 11:16 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്നൊ​ഴു​കു​ന്ന ച​ന്ത​ത്തോ​ട്ടി​ൽ ക​ന്നു​കാ​ലി​കു​ട്ടി​യു​ടെ അ​ഴു​കി​യ ജ​ഡം കണ്ടെത്തി. ഇ​ന്ന​ലെ രാ​വി​ലെ കൂ​രാ​ച്ചു​ണ്ട് മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് നാ​ട്ടു​കാ​ർ ജഡം ക​ണ്ട​ത്. മാ​സം തി​ക​യാ​ത്ത ക​ന്നു​കു​ട്ടി​യു​ടെ ജ​ഡ​മാ​ണെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ ക​ശാ​പ്പു ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് തോ​ട്ടി​ലൊ​ഴു​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​രാ​ച്ചു​ണ്ടി​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള മ​ത്സ്യ-​മാം​സ​ം ല​ഭ്യ​മാ​ക്കാന്‌ ഗ്രാ​പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ൻ​കാ​ല​ത്ത് ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മി​തി​യു​ടെ ഇപ്പോള്‌ പ്ര​വ​ർ​ത്ത​നക്ഷമമല്ല. ഇ​തു​പ്ര​കാ​രം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മെ ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ന​ട​ത്താ​ൻ പാ​ടു​ള്ളു.
കൂ​രാ​ച്ചു​ണ്ടി​ലെ മ​ത്സ്യ-​മാം​സ വി​ഷ​യ​ങ്ങ​ളി​ലും പൊ​തു​ജ​നാ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്തര​മാ​യി ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​ിറ്റി അ​വ​ശ്യ​പ്പെ​ട്ടു.