യൂ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി
Tuesday, July 7, 2020 11:49 PM IST
പേ​രാ​മ്പ്ര: യൂ​ത്ത് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ര​യം​കു​ളം വാ​ർ​ഡ് ക​മ്മി​റ്റി ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​യേ​ഷ് തി​രു​വോ​ട്, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. അ​ർ​ജു​ൻ എ​ന്നി​വ​ർ സ്മാ​ർ​ട്ട് ടി​വി കൈ​മാ​റി. ര​തീ​ഷ് ന​ര​യം​കു​ളം, കെ.​പി. ജം​ഷി​ദ്, പ്ര​ശാ​ന്ത് ചോ​ല​ക്ക​ൽ, ടി.​പി. സി​ദ്ധാ​ർ​ത്ഥ്, ടി.​പി. ജി​നീ​ഷ്, ര​ജീ​ഷ് പാ​ടി​ക്കു​ന്ന് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഡാം​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ണ്ണി​ടി​ഞ്ഞും, മ​രം ക​ട​പു​ഴ​കി​ വീ​ണും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലെ ആ​റാം കി​ലോ​മീ​റ്റ​റി​ലാ​ണ് ത​ട​സ​പ്പെ​ട്ട​ത്‌. നാ​ട്ടു​കാ​ർ മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.