മൊ​ബൈ​ൽ ക​വ​റേ​ജി​ല്ല; പ്രദേശവാസികള്‌ ബുദ്ധിമുട്ടുന്നു
Tuesday, July 7, 2020 11:49 PM IST
കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് ക​രി​മ്പാ​ല​ക്കു​ന്ന് മു​ത​ൽ ഈ​രൂ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. വിദ്യാർഥികള്‌ക്ക് ഓ​ൺ​ലൈ​ൻ പഠനം നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ഒരു മൊ​ബൈ​ൽ നെ​റ്റ്‌വ​ർ​ക്ക് ക​വ​റേ​ജു​ക​ളും ല​ഭി​ക്കു​ന്നി​ല്ല.
സ​ർ​ക്കാ​ർ - സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് ഇ​ല്ലാ​ത്ത​തു​മൂ​ലം അ​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ വ​ർ​ക്കു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താന്‌ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് ക​രി​മ്പാ​ല​ക്കു​ന്ന് ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​മു​ന്ന​യി​ച്ചു.