സി​പി​എം നേ​താ​ക്ക​ളു​ടെ അ​ധോ​ലോ​ക ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം: യു​ഡി​എ​ഫ്
Tuesday, July 7, 2020 11:47 PM IST
പേ​രാ​മ്പ്ര: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​തി​ക്കൂ​ട്ടി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ സി​പി​എം നേ​താ​ക്ക​ളു​ടെ അ​ധോ​ലോ​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടു​വ​ള്ളി എം​എ​ൽ​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ര​ന്‍റെ പേ​ര് പു​റ​ത്തു വ​ന്നെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി.ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​ഹീം അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​ബാ​ല നാ​രാ​യ​ണ​ൻ, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, മു​നീ​ർ എ​ര​വ​ത്ത്, ടി.​കെ. ബാ​ല​ഗോ​പാ​ല​ൻ, രാ​ജ​ൻ മ​രു​തേ​രി, കെ.​എ. ജോ​സ് കു​ട്ടി, പു​ള​ക്ക​ണ്ടി കു​ഞ്ഞ​മ്മ​ദ്, ആ​ർ.​കെ. മു​നീ​ർ, കെ.​കെ. വി​നോ​ദ​ൻ, പി.​കെ. രാ​ഗേ​ഷ്, പി.​എം. പ്ര​കാ​ശ​ൻ, ബാ​ബു ത​ത്ത​ക്കാ​ട​ൻ പ്ര​സം​ഗി​ച്ചു. നാ​ളെ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.