സം​യു​ക്ത യോ​ഗം വി​ളി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, July 7, 2020 11:47 PM IST
കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ മി​ശ്കാ​ല്‍ പ​ള്ളി ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സം​യു​ക്ത യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. കോ​ഴി​ക്കോ​ടി​ന്‍റെ പൈ​തൃ​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​വും ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ കു​റ്റി​ച്ചി​റ മി​ശ്കാ​ല്‍ പ​ള്ളി​യു​ടെ ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കു​റ്റി​ച്ചി​റ​യു​ടെ പൈ​തൃ​ക പാ​ര​മ്പ​ര്യം സം​ര​ക്ഷി​ച്ചു കൊ​ണ്ടു​ള്ള ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ക​യെ​ന്നും ഇ​ട​ക്കി​ടെ വി​ക​സ​ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി വെ​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. എ​ന്‍​ഐ​ടി ആ​ര്‍​ക്കി​ടെ​ക്ട് ഷെ​റീ​ന അ​ന്‍​വ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ന്‍​സി​സ് ഡി​ടി​പി​സി സെ​ക്ര​ട്ട​റി സി.​പി. ബീ​ന, ആ​ര്‍​ക്കി​ടെ​ക്ട് ഡോ.​ക​സ്തൂ​ര്‍​ബ, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.