ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ ര​ക്ഷി​ക്ക​ണം: കി​സാ​ൻ​ജ​ന​ത
Tuesday, July 7, 2020 11:47 PM IST
പേ​രാ​മ്പ്ര: വി​പ​ണി​യി​ൽ ഏ​റെ ഡി​മാ​ന്‍റു​ണ്ടാ​യി​രു​ന്ന നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തു കാ​ര​ണം ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി കി​സാ​ൻ ജ​ന​ത. നേ​ന്ത്ര​ക്കു​ല​ക​ൾ വ​ലി​യ തോ​തി​ൽ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന​ത് ഇ​പ്പോ​ൾ പൂ​ർ​ണ്ണ​മാ​യും നി​ല​ച്ചി​രി​ക്കു​ന്നു.
ഇതര സം​സ്ഥാ​ന​ത്ത് നി​ന്ന് വ​ലി​യ തോ​തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു പ്ര​തി​സ​ന്ധി​ക്കു ആ​ക്കം കൂ​ട്ടി. ഇ​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ളു​ടെ​യും ല​ക്ഷ​ങ്ങ​ളു​ടെ​യും ബാ​ധ്യ​ത​യാ​ണ് ഓ​രോ ക​ർ​ഷ​ക​ർ​ക്കും വ​ന്നു പെ​ട്ടി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കാ​യ​ണ്ണ, പേ​രാ​മ്പ്ര, ചെ​റു​വ​ണ്ണൂ​ർ, ന​ടു​വ​ണ്ണൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ​ലി​യ തോ​തി​ൽ നേ​ന്ത്ര വാ​ഴ​കൃ​ഷി​ക​ൾ ന​ട​ക്കു​ന്ന​ത്.
അ​തി​ൽ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രു നേ​ന്ത്ര​ക്കു​ല പാ​ക​മാ​യി വ​രു​മ്പോ​ഴേ​ക്കും നൂ​റ്റ​മ്പ​ത് രൂ​പ​യ്ക്കു മേ​ൽ ക​ർ​ഷ​ക​ന് ചെ​ല​വ് വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ കി​ലോ​യ്ക്ക് ഇ​രു​പ​ത്ത​ഞ്ച് മു​ത​ൽ മു​പ്പ​ത് രൂ​പ വ​രെ വി​ല​യ്ക്ക് വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​രി​പ്പോ​ൾ. അ​ത് പ​ല​പ്പോ​ഴും മു​ട​ക്ക് മു​ത​ലി​നേ​ക്കാ​ളും കു​റ​ഞ്ഞ നി​ര​ക്കാ​ണ്.
നേ​ര​ത്തെ ചി​ല പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും വി​എ​ഫ്പി​സി പോ​ലു​ള്ള സ​ർ​ക്കാ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളും ന്യാ​യ​വി​ല​ക്കു നേ​ന്ത്ര​ക്കു​ല​ക​ൾ സം​ഭ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​യ​റ്റു​മ​തി സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ അ​വ​യെ​ല്ലാം ഫ​ല​ത്തി​ൽ നി​ർ​ജീ​വാ​വ​സ്ഥ​യി​ലാ​ണ്.
ക​ർ​ഷ​ക​ർ​ക്ക് വ​ന്ന് പെ​ട്ട ഈ ​പ്ര​തി​സ​ന്ധി​ക്ക് ക്രി​യാ​ത്മ​ക​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സി​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.