ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, July 7, 2020 11:47 PM IST
തി​രു​വ​മ്പാ​ടി: വ​ന​മ​ഹോ​ത്സ​വ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​യ്ക്കാം​പൊ​യി​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​പി​ടി​പ്പി​ക്കാന്‌ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. തി​രു​വ​മ്പാ​ടി കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​യ്ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന ഹ​രി​ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. നെ​ല്ലി, പേ​ര, ക​റി​വേ​പ്പ്, ചെ​ടി മു​രി​ങ്ങ, പു​ളി എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് കോ​ള​നി​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൃ​ഷി ഓ​ഫീ​സ​ർ പി. ​രാ​ജ​ശ്രീ നി​ർ​വ​ഹി​ച്ചു. മു​ത്ത​പ്പ​ൻ പു​ഴ അം​ബേ​ദ്ക​ർ ആ​ദി​വാ​സി കോ​ള​നി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടോ​മി കൊ​ന്ന​ക്ക​ൽ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, എ​സ്ടി പ്ര​മോ​ട്ട​ർ ശ്യാം ​കി​ഷോ​ർ, ഊ​രു​മൂ​പ്പ​ൻ ബാ​ല​ൻ അ​റ്റ​ത്ത്, ഏ​ലി​യാ​മ്മ​വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ സു​നി​ൽ പോ​ൾ, എ​ബി ദേ​വ​സ്യ, ജ​സ്റ്റി​ൻ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ എം.​സി. എ​ത്സ​മ്മ,ആ​ലി​സ് വി ​തോ​മ​സ്, സി​സ്റ്റ​ർ ഷൈ​നി മാ​ത്യു, എ​ൻ.​ജെ. ദീ​പ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്നേ​തൃ​ത്വം ന​ൽ​കി.