ക​രി​പ്പൂ​രി​ൽ കഴിഞ്ഞ വ​ർ​ഷ​ം ക​സ്റ്റം​സ് പി​ടി​ച്ച​ത് 80 കോ​ടി​യു​ടെ 234 കി​ലോ സ്വ​ർ​ണം
Tuesday, July 7, 2020 11:20 PM IST
കൊ​ണ്ടോ​ട്ടി: ഗ​ൾ​ഫി​ൽ നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത് 80 കോ​ടി​യു​ടെ 234 കി​ലോ സ്വ​ർ​ണം. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ പു​ത്ത​ൻ കു​റു​ക്കു​വ​ഴി​ക​ളും ത​ന്ത്ര​ങ്ങ​ളും മൂ​ല​മാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് കോ​ടി​ക​ളു​ടെ പു​റ​ത്ത് ക​ട​ത്താ​നാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ക​രി​പ്പൂ​രി​ൽ 49 കേ​സു​ക​ളി​ലാ​യി 26.01 കി​ലോ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് മാ​ത്രം പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി​യി​ൽ 50 കേ​സു​ക​ളി​ലാ​യി 16.59 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. 5.92 കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ് ജ​നു​വ​രി​യി​ൽ പി​ടി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ൽ 10.96 കോ​ടി​യു​ടെ 28.80 കി​ലോ സ്വ​ർ​ണം ക​ണ്ടെ​ത്തി. 44 യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യി ക​രി​പ്പൂ​രി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ മാ​ത്രം 20 ദി​വ​സ​ത്തി​നി​ടെ പി​ടി​ക്ക​പ്പെ​ട്ട​ത് 10.72 കോ​ടി​യു​ടെ 27.78 കി​ലോ സ്വ​ർ​ണ​മാ​ണ്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ർ​ണം പി​ടി​ച്ച​തും മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ്.
ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​രു​മാ​സ​ത്തി​നി​ടെ പി​ടി​ച്ച​ത് 11 കി​ലോ​യി​ലേ​റെ സ്വ​ർ​ണ​മാ​ണ്. ശ​രീ​ര​ത്തി​ലും ഇ​ല​ക്ട്രോ​ണി​ക് യ​ന്ത്ര​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം എ​ത്തി​ക്കു​ന്ന​ത്. മേ​യ് ഏ​ഴ് മു​ത​ലാ​ണ് ക​രി​പ്പൂ​രി​ൽ പ്ര​വാ​സി​ക​ളു​മാ​യു​ള​ള വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ സ​ർ​വീ​സു​ക​ളാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ല​ഭി​ച്ചു. ഇ​തോ​ടെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്താ​ൻ തു​ട​ങ്ങി. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ വി​മാ​ന ടി​ക്ക​റ്റ് അ​ട​ക്കം ന​ൽ​കി കാ​രി​യ​റാ​ക്കു​ന്ന​ത്.