കോ​വി​ഡി​നി​ടെ ക്വാ​ട്ട: പോ​ലീ​സി​ല്‍ അ​തൃ​പ്തി
Tuesday, July 7, 2020 11:19 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം. കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗി​നി​റ​ങ്ങു​ന്ന ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍ പാ​ര്‍​ട്ടി​യും ക​ണ്‍​ട്രോ​ള്‍ റൂം ​സം​ഘ​വും ഒ​രു കേ​സെ​ങ്കി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.
ഇ​തോ​ടെ രാ​ത്രി ന​ഗ​ര​പ​രി​ധി​യി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം സ്ഥി​ര​മാ​യി ഒ​രി​ട​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യും കേ​സു​ക​ള്‍ പി​ടി​കൂ​ടു​ക​യും ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.
സ്ഥി​ര​മാ​യി ഒ​രു സ്ഥ​ല​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ മോ​ഷ്ടാ​ക്ക​ള്‍​ക്കും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ​യ്ക്കും ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് പ​ട​രു​ന്ന​തി​നി​ടെ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട കാ​ല​യ​ള​വി​ല്‍ പോ​ലീ​സി​ന് മേ​ല്‍ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി ശ​ക്ത​മാ​ണ്.
ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ത്രി 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ.
ഈ ​സ​മ​യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്തര​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നാ​ണ് നി​യ​മം. ഈ ​സ​മ​യം വാ​ഹ​ന​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് സി​റ്റി​യി​ലെ ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശം. ദി​വ​സ​വും രാ​ത്രി​യി​ല്‍ ഒ​രു കേ​സെ​ങ്കി​ലും പ​ട്രോ​ളിം​ഗ് സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന​ത് അ​ത​ത് ദി​വ​സം രാ​ത്രി​യി​ല്‍ ചു​മ​ത​ല​യു​ള്ള "ഓ​സ്‌​ക​ര്‍' (അ​സി.​ക​മ്മീ​ഷ​ണ​ര്‍, സി​ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ) ഉ​റ​പ്പു​വ​രു​ത്ത​ണം.
വി​വ​ര​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം അ​തി​രാ​വി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണം. കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞാ​ല്‍ ഓ​സ്‌​ക​ര്‍ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ്ര​ദ്ധ​ക്കു​റ​വാ​ണെ​ന്ന് പ​റ​യു​മെ​ന്ന പേ​ടി​യി​ല്‍ പ​ര​മാ​വ​ധി കേ​സു​ക​ള്‍ പി​ടി​കൂ​ട​ണ​മെ​ന്ന് ഓ​സ്‌​ക​ര്‍ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും രാ​ത്രി പ​രി​ശോ​ധ​ന​യി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് മേ​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ല​ത്തും.
ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം പൊ​തു​വേ രാ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ രാ​ത്രി നി​ര​ത്തി​ലി​റ​ങ്ങു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ള​രെ കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ങ്ങ​നെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സു​കാ​രു​ടെ ചോ​ദ്യം.
ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 20 വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​നു പു​റ​മേ സ്‌​റ്റേ​ഷ​നു​ക​ളി​ലെ 16 മൊ​ബൈ​ല്‍ യൂ​ണി​റ്റും പ​ട്രോ​ളിം​ഗി​നാ​യു​ണ്ടാ​വും. ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. നേ​ര​ത്തെ പെ​ട്രോ​ള്‍ പ​മ്പി​നേ​യും ഹോ​ട്ട​ലു​ക​ളേ​യു​മാ​യി​രു​ന്നു പ​ട്രോ​ളിം​ഗി​ലു​ള്ള പോ​ലീ​സു​കാ​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വി​ടെ​യും പോ​വാ​ന്‍ പ​റ്റാ​താ​യി​രി​ക്കു​ക​യാ​ണ്.