"ഡ​യ​റി ഫ്രെ​ഷ്' ഗോ​ത​ന്പ് പൊ​ടി വി​പ​ണി​യി​ൽ
Tuesday, July 7, 2020 11:19 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ മേ​ഖ​ലാ സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പ്പാ​ദ​ക യൂ​ണി​യ​ൻ പ്രൊ​മോ​ട്ട് ചെ​യ്തി​ട്ടു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​യ മ​ല​ബാ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ “ഡ​യ​റി ഫ്രെ​ഷ്” എ​ന്ന ബ്രാ​ൻ​ഡ് നാ​മ​ത്തി​ൽ ഗോ​ത​ന്പു​പൊ​ടി വി​പ​ണി​യി​ലി​റ​ക്കി.

മ​ല​ബാ​ർ മേ​ഖ​ലാ സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പ്പാ​ദ​ക യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി വി​പ​ണ​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​വൂ​ർ ക്ഷീ​രോ​ത്പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ആ​ദ്യ പേക്കറ്റ് ഏ​റ്റു​വാ​ങ്ങി.

മ​ല​ബാ​ർ മേ​ഖ​ലാ സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പ്പാ​ദ​ക യൂ​ണി​യ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം. വി​ജ​യ​കു​മാ​ര​ൻ, കെ​സി​എം​എം​എ​ഫ് ഡ​യ​റ​ക്ട​ർ പി. ​ശ്രീ​നി​വാ​സ​ൻ , എം​ആ​ർ​സി​എം​പി​യു ഡ​യ​റ​ക്ട​ർ പി.​ടി.​ഗി​രീ​ഷ് കു​മാ​ർ, എം​ആ​ർ​ഡി​എ​ഫ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ജോ​ർ​ജ്കു​ട്ടി ജേ​ക്ക​ബ്, എം​ആ​ർ​സി​എം​പി​യു സീ​നി​യ​ർ മാ​നേ​ജ​ർ​മാ​രാ​യ ഡി.​എ​സ്. കോ​ണ്ട , കെ.​സി. ജ​യിം​സ്, ടി.​എം. തോ​മ​സ്, എം​ആ​ർ​ഡി​എ​ഫി​ലെ​യും മി​ൽ​മ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.