ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം: വി​ദേ​ശ​ത്ത ു നി​ന്നെ​ത്തി​യ യു​വാ​വി​നെ​തി​രേ കേ​സ്
Monday, July 6, 2020 11:04 PM IST
കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്തു​നി​ന്നെ​ത്തി സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​നെ​തി​രേ കേ​സ്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കാ​വ് സ്വ​ദേ​ശി​യാ​യ പി.​പി. യൂ​സ​ഫി​നെ​തി​രേ​യാ​ണ്
ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ കാ​ണാ​നാ​യെ​ത്തി​യ ഗാ​ന്ധി​റോ​ഡ് സ്വ​ദേ​ശി എ​ന്‍ .പി. ​മു​സാ​ബി​റി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ടൗ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.
യൂ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​സാ​ബി​റി​നെ തി​രി​ച്ച​യ​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​രു​ടെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് മു​സാ​ബി​ര്‍ വീ​ണ്ടും റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി .
ഇ​വി​ടെ വ​ച്ച് ഇ​യാ​ള്‍ യൂ​സ​ഫി​ന് സി​ഗ​ര​റ്റും മ​റ്റും ന​ല്‍​കു​ക​യും ചെ​യ്തു.
യൂ​സ​ഫ് വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​തു മു​ത​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രു​മാ​യി നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
മു​റി​യി​ല്‍ ടി​വി വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​ശ്‌​നം. കൂ​ടാ​തെ വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​ച്ച മ​ദ്യ​വും ഇ​യാ​ള്‍ ക​ഴി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സു​ഹൃ​ത്തു​ക്ക​ളെ നി​ര​ന്ത​രം വി​ളി​ച്ചു​വ​രു​ത്താ​റു​ണ്ടെ​ന്നും ഇ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്ത് എ​ത്തു​ന്ന​വ​രെ തി​രി​ച്ച​യ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
ഹെ​ല്‍​ത്ത് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ വി.​കെ. പ്ര​മോ​ദി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.