പ​ഠ​നബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, July 6, 2020 11:04 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർ വക ലാശാല എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സി​ബി​സി​എ​സ്എ​സ്-​യു​ജി റ​ഗു​ലേ​ഷ​ന്‍ 2019 എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി. അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ യു​ജി പ​ഠ​ന ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രും തെ​ര​ഞ്ഞെ​ടു​ത്ത ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ.​പി. മീ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ ഇം​ഗ്ലീ​ഷ് വൈ​വ

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) ഡി​സ​ര്‍​ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും ഒ​മ്പ​ത് മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.
സി​ൻ​ഡി​ക്ക​റ്റ് 14-ലേ​ക്ക് മാ​റ്റി
എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 14-ലേ​ക്ക് മാ​റ്റി.