വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം: അ​ന്വേ​ഷ​ണ​ സം​ഘ​ം വി​പു​ലീ​ക​രി​ച്ചു
Monday, July 6, 2020 11:04 PM IST
മു​ക്കം: ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചു. റൂ​റ​ൽ എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സ്, താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ത്തം​ഗ സം​ഘ​ത്തെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. ഇ​വ​ർ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തും. സം​ഭ​വം ന​ട​ന്ന സ്ഥ​ല​വും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്കും പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. മു​ത്തേ​രി സ്വ​ദേ​ശി​യാ​യ ആ​റു​പ​ത്ത​ഞ്ച് കാ​രി​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ വെ​ച്ച് ആ​ക്ര​മ​ണ​ത്തി​നും മോ​ഷ​ണ​ത്തി​നും ഇ​ര​യാ​യ​ത്.