സ്മാ​ർ​ട്ട് ഫോ​ൺ ച​ല​ഞ്ച് ന​ട​ത്തി
Monday, July 6, 2020 11:04 PM IST
കൂ​രാ​ച്ചു​ണ്ട്: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വെ​ല്ലു​വി​ളി​നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്മാ​ർ​ട്ട് ഫോ​ൺ ച​ല​ഞ്ചു​മാ​യി കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ​് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രും ഓ​ഫീ​സ് സ്റ്റാ​ഫും.
സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ധ്യാ​പ​ക​രും സ്‌​റ്റാ​ഫും സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജീ​വ​ന് ഫോ​ണു​ക​ൾ കൈ​മാ​റി. പ്രി​ൻ​സി​പ്പൽ വി​ൽ​സ​ൺ ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ ഫാ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, കെ.​പി. ജോ​സ്, അ​രു​ൺ രാ​ജ​ൻ, ബോ​ണി ജേ​ക്ക​ബ്, ജ​നേ​ഷ് ദേ​വ​സ്യ, എം.​എ​ൻ. മി​ഥു​ൻ, സി​ന്ധു ദേ​വ​സ്യ, ദീ​പ്തി ആ​ന്‍റ​ണി, ടി. ​സി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.