ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം: 35.41 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Monday, July 6, 2020 11:03 PM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട്-വ​യ​നാ​ട് ദേ​ശീ​യ​പാ​ത 766 ല്‍ ​മ​ണ്ണി​ല്‍​ക​ട​വ് മു​ത​ല്‍ അ​ടി​വാ​രം വ​രെ എ​ത്തു​ന്ന 20 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യ്ക്ക് 35.41 കോ​ടി രൂ​പ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മു​ഖേ​ന അ​നു​വ​ദി​ച്ച​താ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യിച്ചു. മ​ണ്ണി​ല്‍ ക​ട​വ് മു​ത​ല്‍ കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യാ​യ പു​ല്ലാ​ഞ്ഞി​മേ​ട് വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​ത്.
നി​ല​വി​ലു​ള്ള ഡ്രെയ്നേ​ജു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന യോ​ഗ്യ​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പു​തി​യ ഡ്രെയ്നേ​ജു​ക​ള്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്യും. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍​ത്തു​ക, വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡ് വീ​തി കൂ​ട്ടു​ക, ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബി​എം​ബി​സി ടാ​റിം​ഗും ഉ​ള്‍​പ്പെ​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​താ​ണ്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പു​ല്ലാ​ഞ്ഞി​മേ​ട് വ​ള​വ് പൊ​ട്ടി​പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​വി​ടെ 100 മീ​റ്റ​ര്‍ നീ​ള​ത്തി​ലും താ​മ​ര​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ നി​ന്നും ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന സ്ഥ​ല​വും എ​പ്പോ​ഴും പൊ​ട്ടി​പൊ​ളി​യു​ന്ന സ്ഥി​തി​യാ​ണ്. ഇ​വി​ടെ​യും ഇ​ന്‍റ​ര്‍​ലോ​ക്ക് വി​രി​ക്കും.